നരിക്കോട് യു. പി സ്കൂളിനും , ഏഴോം ഗവ. മാപ്പിള യു.പി സ്കൂളിനുമടുത്ത വേഗത നിയന്ത്രണ സിഗ്നലുകൾ സ്ഥാപിക്കുക
ഏഴോം :
കുപ്പം - പഴയങ്ങാടി റോഡ് നവീകരണം പൂർത്തിയാകാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം മതിയാകും .
എന്നാൽ നരിക്കോട് യു. പി സ്കൂളിനും , ഏഴോം ഗവ. മാപ്പിള യു.പി സ്കൂളിനും സമീപത്തുള്ള ഹംബുകൾ പൂർണ്ണമായും നീക്കം ചെയ്ത രീതിൽ ആണ് റോഡിന്റെ നിർമ്മാണം.
യാതൊരു തരത്തിലുള്ള വേഗത നിയന്ത്രണ രീതിയും ഈ രണ്ടിടത്തും ചെയ്തിട്ടില്ല.
മുൻപ് എവിടെ രണ്ടിടങ്ങളിലും ഹംബുകൾ ഉണ്ടായിരുന്നു, ഹംബുകളും സീബ്ര ലൈനും ഇല്ലാത്തതിനാൽ ഇതുവഴി വാഹനങ്ങൾ ചീറിപായുന്നത് പതിവ് കാഴ്ചയാണ് ആയതിനാൽ ബന്ധപെട്ട അധികൃതർ സ്ക്കൂളിന് സമീപം സീബ്രാലൈനുൾപടെയുളള സംവിധാനങ്ങൾ എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്നാണ് ആവശ്യം...
നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം നൽകുന്നതിനായി
88 91 565 197 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ മെസ്സേജ് അയക്കുക...

ليست هناك تعليقات
إرسال تعليق