കശ്മീരിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് തുടങ്ങി; 13 വർഷത്തിനുശേഷം
ജമ്മു: പതിമൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനായി കശ്മീർ ഇന്നു ബൂത്തിൽ. രാവിലെ ഏഴു മുതൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. വൈകിട്ടു നാലു വരെയാണ് പോളിങ്. ഒരു ഡസനിലേറെ ജില്ലകളിൽ ചിതറിക്കിടക്കുന്ന 422 വാർഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നാലുഘട്ടമായുള്ള വോട്ടെടുപ്പ് 16ന് അവസാനിക്കും. 20ന് വോട്ടെണ്ണൽ.
നാഷനൽ കോൺഫറൻസ്, പിഡിപി, സിപിഎം, ബിഎസ്പി പാർട്ടികൾ തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചതിനാൽ ബിജെപി– കോൺഗ്രസ് നേർക്കുനേർ പോരാട്ടമാണു പലയിടത്തും. അതേസമയം, 240 സ്ഥാനാർഥികൾ ഇതിനകം തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 75 ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ഏഴു മുൻസിപ്പൽ കമ്മിറ്റികളിൽ തങ്ങൾ അധികാരത്തിലെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചു.
ഭീകരാക്രമണ ഭീഷണിക്കും സുരക്ഷയ്ക്കുമിടയിലാണ് ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ശനിയാഴ്ച അവസാനിച്ചത്. 2005ലാണ് ഇതിനു മുൻപ് കശ്മീരിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
ليست هناك تعليقات
إرسال تعليق