ഇനി എഐയുടെ കാലമല്ലേ… ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഐ ഉച്ചകോടിക്ക് ഇന്ന് തുടക്കം
എഐ ഇന്ന് ലോകത്തെ എല്ലാ മേഖലകളിലും ഇടപെടുകയാണ്. എന്തിനും ഏതിനും എഐ ഉപയോഗിക്കൻ തുടങ്ങുന്നവരായി ജനങ്ങൾ മാറുകയും ചെയ്തു. അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യയെപ്പറ്റി കൂടുതൽ അറിവ് നേടുകയും അനിവാര്യമാണ്. ഇതിന് ലക്ഷ്യം വച്ച് നിരവധി പരിപാടികളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഐ ഉച്ചകോടിക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ദില്ലിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചക്കോടി. നാലുദിവസം നീണ്ടുനിൽക്കുന്ന സമ്മിറ്റിൽ 100 ലധികം രാജ്യങ്ങളിൽ നിന്ന് രാഷ്ട്രതലവന്മാർ, ഭരണകർത്താക്കൾ, നയരൂപീകരണ വിദഗ്ധർ, എന്നിവർ പങ്കെടുക്കും. 300 ലധികം പ്രമുഖ എ ഐ കമ്പനികൾ പങ്കാളികളാകുന്ന സാങ്കേതിക പ്രദർശനവും ഉച്ചകോടിയിൽ നടക്കും. നിർമ്മിത ബുദ്ധിയുടെ ഭാവി മുൻഗണനകൾ, സുസ്ഥിര വികസനം, പൊതുമേഖല-സ്വകാര്യ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. അത്യാധുനിക എ ഐ ഉപയോഗങ്ങൾ പരിചയപ്പെടുത്തുന്ന പാനൽ ചർച്ചകളും വിദഗ്ധ സെഷനുകളും സമ്മിറ്റിൽ നടക്കും.

ليست هناك تعليقات
إرسال تعليق