Header Ads

  • Breaking News

    ദേശീയപാത വികസനം ; നിർമ്മാണത്തിനിടെ സംസ്ഥാനത്ത് ജീവൻ പൊലിഞ്ഞത് 23 പേർക്ക്





     ദേശീയപാത വികസനത്തിനിടയിൽ സംസ്ഥാനത്ത് 23 മരണങ്ങളുണ്ടായെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമാക്കി. പാർലമെന്റിൽ കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വിവരമുള്ളത്. ജനുവരി 15 വരെയുള്ള കണക്കാണിത്. ഇതിൽ 22 പേരും നിർമാണത്തൊഴിലാളികളാണ്. ഒരു മരണം എരമല്ലൂരിൽ പിക്കപ് വാനിനു മേൽ കോൺക്രീറ്റ് ഗർഡർ വീണും.

    കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം - 7. കാസർഗോഡ്, ആലപ്പുഴ - 4 വീതം, തൃശൂർ, കണ്ണൂർ - 3 വീതം, കോഴിക്കോട് - 1. മരിച്ചവരിൽ ഭൂരിഭാഗവും കുഴിക്കൽ, ഷട്ടറിങ്, ഹെവി മെഷിനറി പണികൾ എന്നിവയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ്. ഗതാഗത നിയന്ത്രണം, ബാരിക്കേഡ്, വഴി തിരിച്ചുവിടൽ, സൂചനാ ബോർഡ്, രാത്രിക്കാ ഴ്ച, ജോലിസ്ഥലത്തെ സുരക്ഷാ സംവിധാനങ്ങൾ എന്നിവയിൽ വീഴ്ചയുണ്ടെന്നു റോഡ് സുരക്ഷാ ഓഡിറ്റുകളിൽ കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഉയരത്തിൽനിന്നു വീഴ്ച, മണ്ണിടിയൽ, ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ, വൈദ്യുതി അപകടങ്ങൾ, ഗർഡർ തകർച്ച എന്നിവ ഇതിൽ ഉൾപ്പെടുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad