Header Ads

  • Breaking News

    കുഞ്ഞിന്റെ മാല മോഷ്ടിച്ച് വിഴുങ്ങി; നിലമ്പൂരില്‍ യുവതി പിടിയില്‍

    നിലമ്പൂര്‍: ഡോക്ടറെ കാണാനെത്തിയ കുഞ്ഞിന്റെ മാല മോഷ്ടിച്ച് വിഴുങ്ങിയ യുവതിയെ പോലീസ് പിടികൂടി. നിലമ്പൂര്‍ മുക്കട്ട സ്വദേശിനി സമീനയാണ് (35) പോലീസിന്റെ പിടിയിലായത്. നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ വെച്ചായിരുന്നു സംഭവം. ഡോക്ടറെ കാണാന്‍ വരിനിന്ന കുഞ്ഞിനെയും മാതാപിതാക്കളെയും സമീന പരിചയപ്പെട്ടു. കുഞ്ഞിനെ താലോലിക്കുകയും ചിരിച്ചുകളിക്കുകയും ചെയ്യുന്നതിനിടയില്‍ അതീവ തന്ത്രപരമായി മാല കൈക്കലാക്കുകയായിരുന്നു.

    കുഞ്ഞിന്റെ മാല കാണാതായതോടെ വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് സമീനയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മാല വിഴുങ്ങിയ കാര്യം സമ്മതിച്ചത്. പോലീസ് ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയയാക്കി. വയറ്റിനുള്ളില്‍ മാല ഉണ്ടെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. യുവതിയെ നിലവില്‍ പോലീസ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മാല വീണ്ടെടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ന്നുള്ള നിയമനടപടികളിലേക്ക് പോലീസ് കടക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad