Header Ads

  • Breaking News

    മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി, 10 വയസുകാരിക്ക് നേരെയും ലൈംഗികാതിക്രമം: 64കാരന് കോടതി വിധിച്ചത് ജീവപര്യന്തവും പിഴയും


    കണ്ണൂർ: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിലും 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതിക്ക് തടവും പിഴയും.  

    ചക്കരക്കല്‍ പാനേരിച്ചാലിലെ കെ.കെ. സദാനന്ദനെ(64)യാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. യുവതിയെ ഗർഭിണിയാക്കിയ കേസില്‍ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷ.

    പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 20 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പിഴയടക്കുകയാണെങ്കില്‍ അതിജീവിതകള്‍ക്ക് നല്‍കണം.

    ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. 2024-ലാണ് കേസിന് ആസ്പദമായ രണ്ട് സംഭങ്ങളും നടന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.പി. പ്രീതാകുമാരി ഹാജരായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad