Header Ads

  • Breaking News

    കരിപ്പൂർ വിമാനത്താവളം കാണാനെത്തിയ യുവാവ് വ്യൂ പോയിന്റിൽ നിന്ന് വീണ് മരിച്ചു





    കോഴിക്കോട് :- കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്തെ വ്യൂ പോയിന്റിൽ നിന്ന് വീണ് മരിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്. 

    താഴ്ച്ചയിലേക്ക് വീണ ജിതിന്റെ കഴുത്തിൽ കമ്പ് തറച്ചു കയറുകയായിരുന്നു. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad