Header Ads

  • Breaking News

    69-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോളില്‍ കേരളം ഫൈനലില്‍.



    കല്‍പ്പറ്റ: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന 69-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. ഇന്നലെ നടന്ന മത്സരത്തില്‍ മേഘാലയയെ എതിരില്ലാതെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം കലാശക്കളിക്ക് അര്‍ഹത നേടിയത്. പ്രാഥമിക റൗണ്ടില്‍ തെലുങ്കാന(5-0), തിപുര(3-0), ഡല്‍ഹി(2-0) ടീമുകളെ തോല്‍പ്പിച്ച കേരളം ഗുജറാത്തിനോട്(2-0)തോറ്റിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ മിസോറാം കളിക്ക് എത്താത്തതിനാല്‍ കേരളത്തിന് വാക്ക് ഓവര്‍ ലഭിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെയാണ്(2-0) കേരളം കീഴടക്കിയത്. കല്‍പ്പറ്റക്കാരി സെറ മേരി തോമസാണ് കേരള ടീം ക്യാപ്റ്റന്‍. ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ സാലു ഏബ്രഹാം മേച്ചേരിയുടെയും ഫാത്തിമ ഹോസ്പിറ്റല്‍ നഴ്‌സിംഗ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് മിനിയുടെയും മകളാണ് സെറ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad