Header Ads

  • Breaking News

    നവംബറിൽ ഇൻഡിഗോ റദ്ദാക്കിയത് 1200ലധികം ഫ്‌ളൈറ്റുകൾ



    ഇന്ത്യയിലെ ഏറ്റവും വലിയ വിമാന ഓപ്പറേറ്റർമാരായ ഇൻഡിഗോ നവംബർ മാസത്തിൽ മാത്രം റദ്ദാക്കിയത് 1200ഓളം ഫ്‌ളൈറ്റുകളാണെന്ന് റിപ്പോർട്ട്. ക്രൂ അംഗങ്ങളുടെ എണ്ണത്തിലുള്ള കുറവ്, ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ, വ്യോമപാതയിലുണ്ടായ നിയന്ത്രണങ്ങൾ എന്നിവയെല്ലാമാണ് ഇതിന് കാരണമായതെന്നാണ് ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോർട്ടുകളില്‍ പറയുന്നത്.
    ഇക്കഴിഞ്ഞ നവംബറിൽ മാത്രം 1232 ഫ്‌ളൈറ്റുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. അതേസമയം ഇന്‍ഡിഗോ നെറ്റ്‌വര്‍ക്കില്‍ ഇത്രയധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    ഇതിൽ 755 ഫ്‌ളൈറ്റുകളും റദ്ദാക്കിയത് ക്രൂ അംഗങ്ങളുടെ എണ്ണത്തിലുണ്ടായ ബുദ്ധിമുട്ടുകളും ഫ്‌ളൈറ്റ് ഡ്യൂട്ടി സമയക്രമീകരണവുമായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 1232 ഫ്‌ളൈറ്റുകളിൽ 92 എണ്ണം റദ്ദാക്കിയത് എടിസി സിസ്റ്റം ഫെയ്‌ല്യർ മൂലമാണ്. അതേസമയം 258 ഫ്‌ളൈറ്റുകൾ റദ്ദാക്കാൻ കാരണം വിമാനത്താവളത്തിലെ അല്ലെങ്കിൽ വ്യോമപാതയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലമാണ്.

    ബാക്കിയുള്ള 127 ഫ്‌ളൈറ്റുകൾ റദ്ദാക്കിയത് മറ്റ് ചില കാരണങ്ങൾ മൂലമാണ്.
    നവംബർ മാസത്തിലെ ഇൻഡിഗോയുടെ ഓൺടൈം പെർഫോമൻസ് 67.70ശതമാനമാണ്. ഒക്ടോബാറിൽ ഇത് 84.1ശതമാനമായിരുന്നു. എയർലൈൻ സർവീസിലെ ഡിലേകളെ സൂചിപ്പിക്കുന്നതാണ് ഒടിപി എന്ന ഓൺ ടൈം പെർഫോർമെൻസ്.




    ليست هناك تعليقات

    Post Top Ad

    Post Bottom Ad