Header Ads

  • Breaking News

    കെഎസ്ഇബി വർക്കർ ആകാൻ ഇനി പത്താം ക്ലാസും ഐടിഐയും; സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാം


    കെഎസ്ഇബിയിൽ വർക്കർ (മസ്ദൂർ) നിയമനത്തിന് ഇനി പത്താം ക്ലാസ് ജയിക്കണം. സ്ത്രീകൾക്കും അപേക്ഷ സമർപ്പിക്കാം.

    സ്ത്രീകളുടെ മിനിമം ഉയരം 144.7 സെന്റീ മീറ്റർ ആയിരിക്കണം. ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണമുണ്ട്. എന്നാൽ, പുറം ജോലികൾ ചെയ്യാനുള്ള ശാരീരികശേഷി വേണം. ഇലക്‌ട്രിക്കൽ, വയർമെൻ ട്രേഡിൽ രണ്ട് വർഷത്തെ ഐ ടി ഐ സർട്ടിഫിക്കറ്റും വേണം.

    ഇതുവരെ ഏഴാം ക്ലാസും സൈക്കിൾ ചവിട്ടാനുള്ള കഴിവും ആയിരുന്നു യോഗ്യത. പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷ സമർപ്പിക്കാനും ആവുമായിരുന്നില്ല.

    കേന്ദ്ര വൈദ്യുതി അതോറിറ്റി നിശ്ചയിച്ച പ്രകാരമാണ് മാറ്റം വരുത്തിയത്. പുതുക്കിയ യോഗ്യതയിൽ സൈക്കിൾ സവാരിയില്ല.

    പുതുക്കിയ യോഗ്യത ബാധകമാക്കി ഒഴിവുകൾ പി എസ്‌ സിക്ക് റിപ്പോർട്ട് ചെയ്യും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad