എന്‍ജിന്‍ ടര്‍ബോ ചൂടായി പൊട്ടിത്തെറിച്ചു; ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ ബസ് നന്നാക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ ബസ് അറ്റകുറ്റപണിക്കിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോന്‍ ആണ് മരിച്ചത്. രണ്ടുദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മെക്കാനിക് എത്തി അറ്റകുറ്റപ്പണികള്‍ നടത്തിവരികയായിരുന്നു. വൈകിട്ട് ആറരയോടെയായിരുന്നു ബസിനുള്ളില്‍നിന്ന് പൊട്ടിത്തെറി ഉണ്ടായത്.
അമിതമായി ചൂടായി എന്‍ജിന്റെ ടര്‍ബോ ഭാഗം പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ ആദ്യം താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ കുഞ്ഞുമോന്റെ സഹായിക്കും പരിക്കേറ്റു. ബസ്സിലുണ്ടായിരുന്ന ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പൊലീസ് വിശദമായ പരിശോധന നടത്തി.
ليست هناك تعليقات
إرسال تعليق