Header Ads

  • Breaking News

    ഇനി ട്രെയിനിലോ സ്‌റ്റേഷനിലോ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആശങ്ക വേണ്ട!, ഉടന്‍ തന്നെ ഇക്കാര്യം ചെയ്യുക, ആര്‍പിഎഫ് കണ്ടെത്തും

    തിരുവനന്തപുരം:ട്രെയിനിലോ റെയില്‍വേ സ്റ്റേഷനുകളിലോ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി ആശങ്ക വേണ്ട. ഇത്തരത്തില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ റെയില്‍വേ സുരക്ഷാ സേന സഹായിക്കും. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച് ആര്‍പിഎഫ് പ്രചാരണം ആരംഭിച്ചു.

    സ്റ്റേഷനുകളില്‍ വച്ചിരിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകളിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഗൂഗിളിന്റെ ഫൈന്‍ഡ് ഹബ് ആപ് വഴിയാണു ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയുക. ടെലികോം വകുപ്പിന്റെ സെന്‍ട്രല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി റജിസ്റ്റര്‍ (സിഇഐആര്‍) പോര്‍ട്ടല്‍ വഴിയും ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചു ഫോണ്‍ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള സൗകര്യം നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

    പുതിയ സംവിധാനം വഴി 120 ഫോണുകള്‍ ദക്ഷിണ റെയില്‍വേയില്‍ വീണ്ടെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ ബോധവല്‍ക്കരിക്കാനായി വിവിധ മോഷണ രീതികള്‍ വ്യക്തമാക്കുന്ന വിഡിയോയുടെ ക്യുആര്‍ കോഡും മുന്നറിയിപ്പ് ബോര്‍ഡിലുണ്ട്. നഷ്ടപ്പെട്ട ഫോണുകള്‍ പുതിയ സിം ഇട്ട് എവിടെയെങ്കിലും പിന്നീട് ഉപയോഗിച്ചുവെന്നു കണ്ടെത്തിയാല്‍ ആര്‍പിഎഫ് അവിടെനിന്നു വീണ്ടെടുത്തു ഉടമയ്ക്കു നല്‍കും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad