Header Ads

  • Breaking News

    സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസിന് തീപ്പിടിച്ച് ഇന്ത്യക്കാരായ 42 പേർക്ക് ദാരുണാന്ത്യം


    ദുബായ് | സൗദിയിൽ ഉംറ തീർഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേർക്ക് ദാരുണാന്ത്യം.

    ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിച്ചാണ് അപകടം.

    20 സ്ത്രീകളും 11 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. 43 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.

    ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന പ്രദേശത്ത് വച്ചായിരുന്നു അപകടം. വിശാലമായ റോഡായതിനാൽ അതിവേഗത്തിൽ വാഹനങ്ങൾ കടന്ന് പോകുന്ന പാതയാണിത്. ഇവിടെ വച്ചാണ് ബസ് ടാങ്കറുമായി കൂട്ടിയിടിച്ചത്.

    ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. തിരികെയുള്ള യാത്ര ആയതിനാൽ കൂടുതൽ പേരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതായാണ് വിവരം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad