Header Ads

  • Breaking News

    ശ്രദ്ധേയമാകുന്ന മാങ്ങാട്ടുപറമ്പ് മോഡൽ.





     ധർമ്മശാല : ധർമ്മശാലയിലെ കെ എ പി നാലാം ബറ്റാലിയൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി കേരളത്തിലെ മറ്റിതര പോലീസ് ക്യാമ്പുകളിൽ നിന്ന് വ്യത്യസ്തമായി പാലിയേറ്റീവ് കെയർ അടക്കമുള്ള സന്നദ്ധ സേവന പ്രവർത്തനങ്ങളിലും വികസന പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലുമെല്ലാം മാതൃകയായിട്ടുള്ള പോലീസ് ക്യാമ്പാണ്. 1998 മുതൽ കെ എ പി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥർ ക്യാമ്പിലെ അനവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ ശ്രമദാനത്തിലൂടെ സ്വയം ഏറ്റെടുക്കുകയും നാടിനാകെ മാതൃകയാകുന്ന തരത്തിൽ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ നടത്തുകയും കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുള്ള പോലീസ് ക്യാമ്പ് കൂടിയാണ്. അഞ്ഞുറിലധികം പോലീസ് ട്രെയിനികൾക്ക് പുറമെ ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും താമസിക്കുന്ന പോലീസ് ക്യാമ്പിൽ പൊതുപരിപാടികൾ നടത്തുന്നതിന് പര്യാപ്തമായ ഓഡിറ്റോറിയം ഇല്ലാത്തതിനാൽ പലപ്പോഴും വലിയ പരിപാടികൾ നടത്തുന്നതിന് പോലീസ് ക്യാമ്പിൽ പ്രയാസങ്ങൾ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് 2025 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥർ ശ്രമദാനത്തിലൂടെ പോലീസ് ക്യാമ്പിന് ഓഡിറ്റോറിയം നിർമ്മിച്ചു നൽകുന്നത്.ദേശീയപാതയോരത്തുള്ള സർദാർ വല്ലഭായി പട്ടേൽ ഫുട്ബോൾ സ്റ്റേഡിയം, ബാസ്ക്കറ്റ്ബോൾ കോർട്ട് , ഇൻഡോർ സ്റ്റേഡിയം, സിമ്മിംഗ് പൂൾ , ലൈബ്രറി കെട്ടിടം, പരേഡ് ഗ്രൗണ്ടിലെ പവലിയൻ, മോട്ടോർ വെഹിക്കിൾ ഓഫീസ്, വെഹിക്കിൾ പാർക്കിംഗ് ഷെഡ്, ആംഫീ തീയറ്റർ, തുടങ്ങി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ മാങ്ങാട്ടുപറമ്പ് പോലീസ് ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രമദാനത്തിൽ നടന്നിട്ടുള്ള നിർമ്മാണ വികസന പ്രവർത്തനങ്ങൾ കേരളത്തിന് ആകെ മാതൃകയായി. അതുകൊണ്ടുതന്നെ മുൻ മുഖ്യമന്ത്രി ശ്രീ എ കെ ആന്റണി "മാങ്ങാട്ടുപറമ്പ് മോഡൽ വികസനം " എന്ന് മുക്തകണ്ഠം പ്രശംസ കെ എ പി നാലാം ബറ്റാലിയന് നൽകിയിട്ടുള്ളതുമാണ്. 10 ലക്ഷം രൂപ നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്ന ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മം കെ എ പി നാലാം ബെറ്റാലിയൻ കമാണ്ടന്റ് ശ്രീ എ ശ്രീനിവാസൻ അവർകൾ നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി കമാണ്ടന്റ് ശ്രീഹരി എം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമാണ്ടന്റ് ശ്രീ രാജീവൻ പി സ്വാഗതവും KPOA ജില്ലാ സെക്രട്ടറി ശ്രീ അഭിമന്യു എം വി നന്ദിയും പറഞ്ഞു. ചടങ്ങിൽ അസിസ്റ്റന്റ് കമാണ്ടന്റുമാരായ ശ്രീ പ്രവി ഇ വി, ഗണേശൻ കെ പി , KPOA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ കാവുംമ്പായി, KPA സെക്രട്ടറി ശ്രീ ശ്രീജേഷ്, ബാബു ടി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസിസ്റ്റന്റ് കമാണ്ടന്റുമാരായ കുഞ്ഞിരാമൻ, എ വി സുരേഷ് കുമാർ, എന്നിവർക്ക് പുറമേ പോലീസ് ഓഫീസേഴ്സ്, പോലീസ് സംഘടന പ്രവർത്തകർ , പോലീസ് ഉദ്യോഗസ്ഥർ റീക്രൂട്ട് പോലീസ് സേനാംഗങ്ങൾ , ക്യാമ്പ് ഫോളോവേഴ്സ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad