Header Ads

  • Breaking News

    തളിപ്പറമ്പ് തീപിടുത്തം-കെ.വി.കോംപ്ലക്‌സില്‍ ശുചീകരണം ആരംഭിച്ചു.


    തളിപ്പറമ്പ്: തീപിടുത്തം നടന്ന കെ.വി.കോംപ്ലക്‌സില്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു.

    ഇന്ന് പുലര്‍ച്ചെ അഞ്ചുമതല്‍ തന്നെ വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം.

    നശിച്ചുപോയ കടകളുടെ ഉടമസ്ഥരും വ്യാപാരിവ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റ്എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്നാണ് ശുചീകരണം നടത്തുന്നത്.

    വിവിധ സ്ഥാപനങ്ങളില്‍ അവശേഷിച്ച സാധനങ്ങളാണ് ആദ്യം നീക്കം ചെയ്തത്. തുടര്‍ന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad