Header Ads

  • Breaking News

    ചിക്കന്‍ പോക്‌സ് ;ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്


    സംസ്ഥാനത്ത് പടർന്നു പിടിക്കുന്ന ചിക്കന്‍പോക്‌സ് ബാധയ്‌ക്കെതിരെജാഗ്രതവേണമെന്ന്ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനി, ക്ഷീണം, ശരീരവേദന, ശരീരത്തില്‍ കുമിളകള്‍ പൊങ്ങുക, വിശപ്പില്ലായ്മ, തലവേദനഎന്നീലക്ഷണങ്ങളോടെയുള്ളചിക്കന്‍പോക്‌സ്ആണ്കണ്ടെത്തിയിട്ടുള്ളത്. ശിശുക്കള്‍,കൗമാരക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ സങ്കീര്‍ണആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാം. 

    രോഗ ലക്ഷണങ്ങള്‍ നാല് മുതല്‍ ഏഴ് ദിവസം വരെ നീണ്ട് നില്‍ക്കും. പ്രധാന ലക്ഷണങ്ങളില്‍ ശരീരത്തിലഅവിടവിടെയായി കാണപ്പെടുന്ന ദ്രാവകം നിറഞ്ഞ കുമിളകള്‍ ഉള്‍പ്പെടും. ആദ്യം നെഞ്ചിലും പുറത്തും മുഖത്തും പ്രത്യക്ഷപ്പെടും. വായയുടെ ഉള്ളിലോ കണ്‍പോളകളിലോ ജനനേന്ദ്രിയത്തിലോ ഉള്‍പ്പെടെ ശരീരം മുഴുവന്‍ സാധ്യതയുണ്ട്. കുമിളകള്‍ പൊങ്ങുന്നതിന് ഒന്ന് രണ്ട് ദിവസം മുന്‍പും ഉണങ്ങുന്നത് വരെയും രോഗം പകരാം. 

    കുമിളകളപൊറ്റകളായിമാറാന്‍ ഒരാഴ്ചയാകും. രോഗം ഗുരുതരമായാല്‍ ശ്വാസകോശത്തില്‍ അണുബാധ, തലച്ചോറില്‍ അണുബാധ, രക്തത്തില്‍ അണുബാധ എന്നിവ ഉണ്ടാകാം. ഇത്തരത്തില്‍ അണുബാധസാധ്യത ഉള്ളതിനാല്‍ എല്ലാകേസുകളും അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ശാസ്ത്രീയ ചികിത്സ ഉറപ്പാക്കണം. നേരത്തെ രോഗംവന്ന രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമായി ഹെര്‍പ്പിസ് സോസ്റ്റര്‍ എന്ന രോഗാവസ്ഥയായും പ്രത്യക്ഷപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad