കണ്ണൂര്‍ കാല്‍ടെക്‌സില്‍ ലോറി ദേഹത്ത് കയറി ഒരാള്‍ മരിച്ചു
കണ്ണൂര്‍:-കണ്ണൂര്‍ നഗരത്തില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. കാല്‍ടെക്‌സ് ജംഗ്ഷനില്‍ വൈദ്യുതി ഭവനു മുന്നില്‍ വച്ച് ഇന്ന് രാവിലെ 10 മണിയോടെ ലോറി ഇടിച്ചാണ് മധ്യവയസ്‌കനായ ഒരാള്‍ മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തില്‍ ലോറി ദേഹത്ത് കയിറിയിറങ്ങി ഇയാള്‍ തല്‍ക്ഷണം മരിച്ചു. തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയില്‍.

ليست هناك تعليقات
إرسال تعليق