Header Ads

  • Breaking News

    കണ്ണൂരിൽ തേജസ് യുദ്ധവിമാനങ്ങളെത്തി


    മട്ടന്നൂർ | വ്യോമസേനയുടെ രണ്ട് തേജസ് യുദ്ധ വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിലെത്തി.

    ചൊവ്വാഴ്ച രാവിലെ 10.45-ഓടെയാണ് ഡൽഹിയിൽ നിന്നെത്തിയ വിമാനങ്ങൾ കണ്ണൂരിലിറങ്ങിയത്.

    ഉച്ചയോടെ ഇവ വിമാനത്താവള പരിസരത്ത് പരീക്ഷണപ്പറക്കലും നടത്തി. 20 കിലോമീറ്റർ ചുറ്റളവിൽ പറന്ന വിമാനങ്ങൾ രണ്ട് തവണ ലാൻഡിങ്ങും നടത്തി.

    ബുധനാഴ്ച വൈകീട്ടോടെ കണ്ണൂരിൽ നിന്ന് മടങ്ങും. 2015 മുതലാണ് തേജസ് യുദ്ധ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad