ബസുടമകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു
പയ്യന്നൂർ | പയ്യന്നൂർ ബൈപ്പാസ് തകർച്ചയുമായി ബന്ധപ്പെട്ട് ബസുടമകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു.
പയ്യന്നൂർ താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് റോഡ് തകർന്നതിനാൽ പയ്യന്നൂർ ടൗണിലൂടെ പ്രധാന റോഡ് വഴി തിരിച്ചു പോകാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ 15 മുതൽ ബൈപ്പാസ് വഴിയുള്ള ഓട്ടം നിർത്തുമെന്നും അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷ കെ വി ലളിതയുടെയും ഡി വൈ എസ് പി കെ വിനോദ് കുമാറിന്റെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ليست هناك تعليقات
إرسال تعليق