Header Ads

  • Breaking News

    അർബുദ പ്രതിരോധം; ആന്റിജൻ വികസിപ്പിച്ച് ഐഐഎസ്‌സി


    ബെംഗളൂരു: അർബുദ കോശങ്ങളെ പ്രതിരോധിക്കുന്ന ആന്റി ബോഡികളുടെ ഉൽപാദനം വർധിപ്പിക്കുന്ന കൃത്രിമ ആന്റിജൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) വികസിപ്പിച്ചു.

    സ്‌തനങ്ങൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നിവയിലെ അർബുദത്തിന് ഉള്ള മരുന്ന് ഉൽപാദനത്തിന് ഇത് മുതൽക്കൂട്ടാകും.

    രക്തത്തിലെ പ്രോട്ടീനുമായി ഈ ആന്റിജൻ കൂടി കലരുന്നതോടെ ആണ് ആന്റി ബോഡികൾ ഉൽപാദിപ്പിക്കപ്പെടുന്നത്.

    അർബുദ കോശങ്ങളുടെ പ്രതലത്തിൽ കാണുന്ന ടിഎൻ എന്ന കാർബോ ഹൈഡ്രേറ്റുകളെ പ്രയോജനപ്പെടുത്തി ആണ് ഐഐഎസ്‌സി ഓർഗാനിക് കെമിസ്ട്രി വിഭാഗത്തിലെ ഗവേഷകർ കൃത്രിമ ആന്റിജൻ വികസിപ്പിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad