മാഹിപ്പാലത്തിൻറെ അടിയന്തിര അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ 29.04.2024 തിങ്കളാഴ്ച മുതൽ 10.05.2024 വെള്ളിയാഴ്ച വരെ 12 ദിവസത്തേക്ക് ഇതു വഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു.
മാഹിNH66 (Old NH 17) മാഹിപ്പാലത്തിൻറെ അടിയന്തിര അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ ഇതു വഴിയുള്ള വാഹനങ്ങൾ ഗതാഗതം നിരോധിച്ചാൽ മാത്രമേ പ്രവൃത്തി ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ 29.04.2024 തിങ്കളാഴ്ച മുതൽ 10.05.2024 വെള്ളിയാഴ്ച വരെ 12 ദിവസത്തേക്ക് വാഹനങ്ങൾ ഗതാഗതം നിരോധിച്ചിരിക്കേണ്ടതുണ്ട്.
കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസ്സ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലം വഴി പോകേണ്ടതാണ് .തലശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി മേക്കുന്ന്- മോന്താൽ പാലം വഴിയോ, മാഹിപ്പാലത്തിൻറെ അടുത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽ പാലം വഴിയോ പോകേണ്ടതാണെന്നറിയിക്കുന്നു.
ليست هناك تعليقات
إرسال تعليق