മണിക്കൂറുകൾ നീണ്ട രക്ഷാശ്രമം വിഫലം; തൃശൂർ മാന്ദാമംഗലത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു
തൃശൂർ മാന്ദാമംഗലത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. വെള്ളക്കാരിത്തടത്തിന് സമീപം ആനക്കുഴിയിലാണ് സംഭവം നടന്നത്.കുരിക്കാശേരി വീട്ടിൽ സുരേന്ദ്രന്റെ പുരയിടത്തിലെ കിണറ്റിലാണ് ആന വീണത്. മണിക്കൂറുകൾ നീണ്ട രക്ഷശ്രെമം ആണ് വിഫലമായത്വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് ആന ചരിഞ്ഞത്. ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് ആനയുടെ ജഡം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്.ആഴമുള്ള കിണറിലേക്ക് അബദ്ധത്തില്‍ കാട്ടാന വീഴുകയായിരുന്നു.
ليست هناك تعليقات
إرسال تعليق