കണ്ണൂര്‍ അടക്കാത്തോട് ഇറങ്ങിയ കടുവയെ പിടികൂടി
*കണ്ണൂര്‍:* കണ്ണൂര്‍ അടക്കാത്തോട് ഇറങ്ങിയ കടുവയെ മയക്ക് വെടിവെച്ച് പിടികൂടി. ദിവസങ്ങളോളം പ്രദേശത്ത് ഭീതി പടര്‍ത്തിയ കടുവയാണ് കൂട്ടിലായത്. അഞ്ചു ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കടുവയെ പിടികൂടുന്നത്.
കടുവ വീട്ടുമുറ്റത്ത് അടക്കം കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇന്നു വൈകീട്ട് നാലു മണിയോടെയാണ് കടുവ പിടിയിലാകുന്നത്. രണ്ടു വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് കടുവയെ പിടികൂടിയത്. കടുവയെ കണ്ണവത്തേക്ക് കൊണ്ടുപോയി.
ليست هناك تعليقات
إرسال تعليق