Header Ads

  • Breaking News

    തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ഒരുക്കങ്ങൾ. ഇരിട്ടിയില്‍ കേന്ദ്രസേനയെത്തി.



    ഇരിട്ടി: ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി ഇരിട്ടിയില്‍ കേന്ദ്രസേനയെത്തി.ഡല്‍ഹിയില്‍ നിന്നും 80 പേരടങ്ങുന്ന സിആർപിഎഫിന്റെ ഒരു കമ്ബനി സേനയാണ് വ്യാഴാഴ്ച ഇരിട്ടിയില്‍ എത്തിയത്. രാവിലെ കണ്ണൂരിലെത്തിയ സേനയെ ഇവിടെ നിന്നും ഇരിട്ടിയില്‍ എത്തിക്കുകയായിരുന്നു.

    ഇരിട്ടി പോലീസ് സബ് ഡിവിഷൻ പരിധിയിലെ സുരക്ഷയ്ക്കായാണ് ഇവരെ വിന്യസിക്കുക. പ്രശ്ന ബാധിത ബൂത്തുകളില്‍ സായുധരായ കേന്ദ്രസേനയുടെ സുരക്ഷ ഉണ്ടാകും. ക്രമസമാധാന പ്രശ്നങ്ങള്‍, മറ്റ് സുരക്ഷാ ഭീഷണികള്‍ നേരിടുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഇവരുടെ ഇടപെടല്‍ ഉണ്ടാകും. കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇഗ്ളീഷ് മീഡിയം സ്‌കൂളിലാണ് ഇവർക്കുള്ള സൗകര്യങ്ങള്‍ ഇരിട്ടി പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad