‘ആദ്യമിരുന്നത് റിസർവേഷൻ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് അടുത്ത് വിളിച്ചിരുത്തി’: കെ-സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം
കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടർ ലൈംഗികാതിക്രമം നടത്തിയതായി പരാതി. നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ ബസിലാണ് സംഭവം.
രാവിലെ ആറരക്ക് തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് സംഭവമുണ്ടായത്. കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയിരുത്തിയായിരുന്നു അതിക്രമം.
പറവൂരിലേക്ക് പോകാനായി ആലുവയ്ക്കാണ് യാത്രക്കാരി ടിക്കറ്റെടുത്തത്. ഇവർ ആദ്യമിരുന്ന സീറ്റ് റിസർവേഷൻ സീറ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ടക്ടർ ഇയാളുടെ അടുത്തുള്ള സീറ്റിലേക്ക് വിളിച്ചിരുത്തുകയായിരുന്നു. അതിനു ശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് യാത്രക്കാരിയുടെ പരാതി

ليست هناك تعليقات
إرسال تعليق