Header Ads

  • Breaking News

    ചലകകട വയജ എൽ.എസ.ഡ കസ; സശയകകപപടനന ബനധ ഒളവൽ; ഫൺ സവചച ഓഫ







    തൃശൂര്‍: ചാലക്കുടിയിലെ വ്യാജ എല്‍ എസ് ഡി കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബാഗില്‍ പൊതി വെച്ചുവെന്ന് സംശയിക്കുന്ന ബന്ധു ഒളിവില്‍. സംശയിക്കുന്നയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്നയാളെയാണ് സംഭവത്തിൽ സംശയിക്കുന്നത്.

    വിവരം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥൻ മൊഴി നൽകിയിരുന്നു. ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്നും 12 എൽഎസ്ഡി സ്റ്റാംപുകൾ പിടികൂടിയതായി ചാലക്കുടിയിലെ എക്സൈസ് ഓഫീസ് വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകളുടെ വിദഗ്ധ പരിശോധന ഫലം പുറത്തു വന്നപ്പോഴാണ് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്. കേസിൽ അറസ്റ്റിലായ 72 ദിവസത്തോളം ജയിലിൽ കഴിഞ്ഞു.

    സംഭവത്തിൽ ബാംഗ്ലൂരിലുള്ള ബന്ധുക്കളാണ് തന്നെ കുടുക്കാൻ ശ്രമിച്ചതെന്ന് ഷീല നേരത്തെ പറഞ്ഞിരുന്നു. കേസിൽ എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം ആരംഭിച്ചു. ഇന്റർനെറ്റ് കോൾ വഴിയാണ് വിവരം ലഭിച്ചതെന്ന് പരിശോധന നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥൻ സതീശൻ മൊഴി നൽകി. തുടർന്ന് ബെംഗളൂരുവിലുള്ള ഷീലയുടെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും എത്തിയില്ല. നിലവിൽ ഇവരുടെ ഫോണും സ്വിച്ച് ഓഫ്‌ ആണ്. അതെ സമയം ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന തനിക്ക് നീതി ലഭിക്കണം എന്നും കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നുമാണ് ഷീല പറയുന്നത്.

    കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്, ഷീലാ സണ്ണിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് ഈ കേസ് അന്വേഷിക്കുന്നത്. ബാഗില്‍നിന്ന് എല്‍.എസ്.ഡിയെന്ന് ആരോപിച്ച വസ്തു കണ്ടെടുത്തതിന്റെ തലേദിവസം വീട്ടില്‍ ബന്ധുക്കളുണ്ടായിരുന്നെന്ന് ഷീല, എക്‌സൈസ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

    ബന്ധുക്കളില്‍ ചിലര്‍ ഷീലയുടെ സ്‌കൂട്ടര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ബന്ധുക്കളെ സംശയിക്കുന്നെന്ന് ഷീല, ക്രൈം ബ്രാഞ്ചിനോടു പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. ഷീലയുടെ ബാഗില്‍ ലഹരിമരുന്നുണ്ടെന്ന വിവരം നല്‍കിയ ആളുകളെ കുറിച്ചുള്ള വിവരം എക്‌സൈസ് ഉദ്യോഗസ്ഥര്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. അതേക്കുറിച്ച് അന്വേഷണം നടന്നുവെങ്കിലും ആളുകളെ കണ്ടെത്താനായിട്ടില്ല. അന്ന് വിളിച്ച നമ്പര്‍ ഇപ്പോള്‍ ലഭ്യമല്ല എന്നാണ് പറയുന്നത്. പോലീസിന്റെ സഹായത്തോടെ നമ്പറുകള്‍ കണ്ടെത്താനാണ് എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. ഇവരെ കണ്ടെത്താനായി നോട്ടീസ് നല്‍കി കാത്തിരിക്കുകയാണ് അന്വേഷണസംഘം. എന്നാല്‍ ഇവര്‍ എവിടെയാണെന്ന കാര്യം വ്യക്തമല്ല. ബെംഗളൂരുവില്‍ ഉണ്ടെന്ന് പറയുമ്പോഴും അവിടെത്തന്നെ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

    കേസില്‍ ഷീലയുടെ നിരപരാധിത്വം തെളിഞ്ഞ സാഹചര്യത്തില്‍ എന്തെങ്കിലും വിധത്തിലുള്ള ഇടപെടല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് എക്‌സൈസ് വിജിലന്‍സ് അന്വേഷിക്കുമെന്ന് ശനിയാഴ്ച എക്‌സെസ് വകുപ്പു മന്ത്രിയും അറിയിച്ചിരുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad