Header Ads

  • Breaking News

    മഹരഷടരയൽ വണട രഷടരയ അടടമറ; അജത പവർ ഉപമഖയമനതര 9 പർ ഷൻഡ മനതരസഭയലകക





    മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ‌ നാടകീയ നീക്കങ്ങൾ. എൻ സി പി പിളർന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎൽഎമാരും അജിത് പവാറിനൊപ്പം എന്‍ഡിഎയുടെ ഭാഗമായി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രാജ്ഭവനിലെത്തിയിരുന്നു.

    രാജ്ഭവനില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപിയില്‍നിന്ന് മറ്റ് ഒമ്പത് എംഎല്‍എമാരും ശിവസേന ഷിന്ദേ പക്ഷത്തുനിന്ന് നാല് എംഎല്‍എമാരും പുതുതായി മന്ത്രിസഭയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

    ദിലീപ് വാൽസ് പാട്ടീൽ, സഞ്ജയ് ബൻസോഡെ, ഛ​ഗൻ ഭൂജ്ബൽ, അദിതി തത്കരേ, ധനഞ്ജയ് മുണ്ടേ തുടങ്ങിയവരൊക്കെ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. അതേസമയം, ഈ നീക്കത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം. എംഎൽഎമാരുടെ യോ​ഗം വിളിക്കാൻ അജിത് പവാറിന് അധികാരമുണ്ടെന്നും ശരദ് പവാർ പറഞ്ഞു.

    എൻസിപിയുടെ രാഷ്ട്രീയനിലനിൽപ് തന്നെ പ്രതിസന്ധിയിലാകുന്ന നീക്കമാണ് അജിത് പവാറിന്റെ ഭാ​ഗത്തുനിന്നുണ്ടായിരിക്കുന്നത്. എൻസിപിയിൽ നിന്ന് പ്രമുഖരെല്ലാം ബിജെപിക്കൊപ്പം പോയ അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ രണ്ടുമാസമായി ശരദ് പവാറും അജിത് പവാറുമായി പ്രശ്നങ്ങളുണ്ടായിരുന്നു. സുപ്രിയ സുലെ നേതൃനിരയിലേക്ക് വന്നതോടെയാണ് അജിത് പവാർ ശരദ് പവാറുമായി തെറ്റിയത്. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ അനുനയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. ഈ അവസരം ബിജെപി കൃത്യമായി വിനിയോ​ഗിച്ചു എന്നാണ് വിലയിരുത്തൽ. അജിത് പവാറും ഏക്നാഥ് ഷിൻഡെയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad