Header Ads

  • Breaking News

    മുൻഭാര്യയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ




    പരിയാരം : വിവാഹമോചിതയായ യുവതിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ സ്‌കൂട്ടിയിടിച്ച് തെറിപ്പിക്കുകയും ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താനും ശ്രമിച്ച പ്രതി അറസ്റ്റിൽ

    മുൻ ഭർത്താവ് പിലാത്തറ പീരക്കാംതടം വികാസ് നഗർ സ്വദേശി ആനന്ദനെ (42)യാണ് പരിയാരം എസ്.ഐ.പി.സി സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
    .ഇക്കഴിഞ്ഞ 20 ന് രാത്രി 8 മണിക്ക് ചെറുതാഴംകക്കോണിയിലായിരുന്നു സംഭവം. ചെറുതാഴം കക്കോണിയിലെ ബാലൻ്റെ മകൻ പാലക്കീൽ സുമേഷിനെ (41) യാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.വിവാഹമോചിതയായ യുവതിയെ തൊട്ടടുത്ത ദിവസംവിവാഹം കഴിക്കാനൊരുക്കങ്ങൾ നടക്കുന്നതിനിടെയാണ് യുവതിയുടെ മുൻ ഭർത്താവായ ആനന്ദ് സ്കൂട്ടിയിടിച്ച് യുവാവിനെ വധിക്കാൻ ശ്രമിച്ചത്.

    റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സുമേഷിനെ സ്കൂട്ടി യുമായി ഇടിച്ചിട്ടശേഷം ഇയാൾ ഹെൽമെറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു. യുവാവിൻ്റെ കാലിൻ്റെ എല്ല് തകർന്ന നിലയിലായിരുന്നു..ഗുരുതരമായി പരിക്കേറ്റ സുമേഷ് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. മൊഴിയെടുത്ത പരിയാരം പോലീസ് വധശ്രമത്തിനും മർദ്ദനത്തിനും കേസെടുത്താണ് പ്രതിയെ അറസ്റ്റു ചെയ്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad