Header Ads

  • Breaking News

    വന്ദേഭാരത് ട്രെയിനിന്റെ വേഗത വര്‍ധിപ്പിക്കുന്നു, വന്ദേഭാരത് മെട്രോ ഉടന്‍



    ചെന്നൈ: വന്ദേഭാരത് ട്രെയിനിന്റെ വേഗം വര്‍ധിപ്പിക്കുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു. വേഗത 160ല്‍ നിന്ന് 200 കിലോമീറ്ററായാണ് വര്‍ധിപ്പിക്കുക. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന പ്രവണത വര്‍ധിച്ച് വരുകയാണെന്നും ഇവരെ വന്ദേ ഭാരത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ ഉപയോഗിച്ച് കണ്ടെത്താനാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    വന്ദേ ഭാരത് ട്രെയിനുകള്‍ക്കുള്ള സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം വൈകാതെ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 30 മാസത്തിനുള്ളില്‍ 200 കോച്ചുകള്‍ നിര്‍മിക്കാനാണ് പദ്ധതി.
    ഇതിനായി സാങ്കേതിക വിദ്യ വികസിപ്പിക്കും. ട്രാക്കുകള്‍ കൂടുതല്‍ ബലപ്പെടുത്തും. സിഗ്നല്‍ സംവിധാനങ്ങള്‍ നവീകരിക്കും. ഐ.സി.എഫില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 21 റൂട്ടുകളില്‍ വന്ദേഭാരത് ഓടുന്നുണ്ടെങ്കിലും ന്യൂഡല്‍ഹി-വാരാണസി, ന്യൂഡല്‍ഹി-കാത്ര റൂട്ടുകളില്‍ 160 കിലോമീറ്ററാണ് വേഗം.

    ഈ സാമ്പത്തികവര്‍ഷം വന്ദേഭാരതിന്റെ എ.സി. ചെയര്‍കാറുള്ള 77 വണ്ടികള്‍ നിര്‍മിക്കും. ഇതുവരെ ഐ.സി.എഫിന്റെ 21 വന്ദേഭാരതാണ് പുറത്തിറങ്ങിയത്. ഇതില്‍ 16 കോച്ചുള്ളവയും എട്ട് കോച്ചുകള്‍ അടങ്ങിയവയുമുണ്ട്. ഇനി ഇറങ്ങുന്നത് എട്ട് കോച്ചുകളടങ്ങിയ ട്രെയിനുകള്‍ മാത്രമായിരിക്കുമെന്നും ഐ.സി.എഫ്. ജനറല്‍ മാനേജര്‍ പറഞ്ഞു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad