നിരോധിച്ച പുകയില ഉത്പന്നങ്ങൾ പിടികൂടി
തലശ്ശേരി : നിരോധിച്ച പുകയില ഉത്പന്നങ്ങൾ പിടികൂടി. പുതിയ ബസ്റ്റാന്റ് പരിസരത്തു നിന്നും കടവരാന്തയിലും മറ്റു മായി ഒളിച്ചു സൂക്ഷിച്ചിരുന്ന പാൻ ഉത്പന്നങ്ങളാണ്
ഡി. വൈ എസ് പിയുടെ നേതൃത്വത്തിലുള്ള നാർക്കോട്ടിക് സ്ക്വാഡ് പിടികൂടിയത്.
എസ്. ഐ
ഷെമി മോൾ , സി പി ഒ സജിത്ത്,
ഷൈമേഷ് , സുഗേഷ്, രാജേഷ്, സിജിൽ, ഡോഗ് സ്ക്വാഡ് എ. എസ്. ഐ രമേഷ് കുമാർ കെ. പി.
സ്നിഫർ ഡോഗ് പിന്റോ റെയ്ഡിൽ പങ്കെടുത്തു. റെയിൽവെ സ്റ്റേഷൻ പരിസരങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ليست هناك تعليقات
إرسال تعليق