Header Ads

  • Breaking News

    ഓണാഘോഷത്തിന്റെ ഭാഗമായി അതിയടത്ത് പുലിയിറങ്ങി

    ..




     നെരുവമ്പ്രത്തെ റോഡുകളിലും, അതിയടത്തെ നാട്ടിടവഴികളിലും പുലികള്‍ ഇറങ്ങി. ഓണാഘോഷത്തോടനുബന്ധിച്ച് അതിയടം ഫ്രന്റസ് ആണ് പുലിക്കളിയോടെ വേറിട്ട ഓണക്കാഴ്ചകള്‍ നാട്ടുകാര്‍ക്ക് സമ്മാനിച്ചത്.

    പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി നാട്ടിലിറങ്ങിയ പുലികള്‍ കാഴ്ച്ചക്കാര്‍ക്ക് കൗതുകമായി. കാസര്‍കോട് കോട്ടിക്കുളം ആദിശക്തി പുലിക്കളി സംഘവും, നാട്ടിലെ കലാകാരന്മാര്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ടോളം പുലികളാണ് ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ ഇറങ്ങിയത്.

    അടുത്തില കെ.പി.ഗോപി പണിക്കരുടെ നേതൃത്വത്തിലുള്ള വാദ്യ സംഘവും പുലിക്കളിക്ക് കൊഴുപ്പേകി. ബിജു ഏഴോത്തിന്റെതായിരുന്നു ചമയവും, യഥാര്‍ഥ പുലികളെ വെല്ലുന്ന വേഷവും.

    അതിയടം മുച്ചിലോട്ടുകാവ് കുളത്തിനു സമീപത്തു നിന്നു തുടങ്ങി പാലോട്ടുകാവ് പരിസരം, മാടപ്പുറം, വീരഞ്ചിറ, നെരുവമ്പ്രം എന്നിവിടങ്ങളിലൂടെ ചുറ്റിയാണ് അതിയടം ഇ എം എസ് വായനശാലയിലെ സമാപന കേന്ദ്രത്തില്‍ എത്തിയത്. മാവേലിയുടെയും, വാമനന്റെയും ദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരന്നിരുന്നത് ആകര്‍ഷകമായി. ഓണപ്പായസവും വിതരണം ചെയ്തു.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad