വിദൂര വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകൾക്ക് ഇനി റെഗുലറിന് തുല്യമായ അംഗീകാരം: യു.ജി.സി ഉത്തരവ്

ഡൽഹി: വിദൂര വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകൾക്ക് ഇനി സാധാരണ കോഴ്‌സുകൾക്ക് തുല്യമായ അംഗീകാരം നല്കാൻ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്റെ തീരുമാനം. കോളജുകളിൽ നിന്ന് പൂർത്തിയാക്കുന്ന റെഗുലറിന് കോഴ്സിന് തുല്യമായി ഇവ പരിഗണിക്കുമെന്ന് യു.ജി.സി വ്യക്തമാക്കി.
2022ലെ യുജിസി റെഗുലേഷൻ പ്രകാരമാണ് പുതിയ തീരുമാനം.
കോവിഡ് വ്യാപനത്തിന് ശേഷം വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് വിദ്യാർത്ഥികൾ കൂടുതൽ താൽപര്യം കാട്ടിത്തുടങ്ങിയതോടെ മുൻ തീരുമാനം തിരുത്താൻ യു.ജി.സി തയ്യാറാകുകയായിരുന്നു.
നേരത്തെ, ഒരേ സമയം രണ്ട് ബിരുദം നേടാന്‍ യു.ജി.സി വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയ യു.ജി.സി വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് കോളേജുകളിലായി പ്രവേശനം നേടാമെന്നും വ്യക്തമാക്കിയിരുന്നു.
ليست هناك تعليقات
إرسال تعليق