മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു
കൊച്ചി: എറണാകുളം പിണർമുണ്ടയിൽ മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി (migrant worker) ആത്മഹത്യ ചെയ്തു. കുന്നത്തുനാട് പള്ളിക്കര സ്വദേശി ലിജ (41) ആണു കൊല്ലപ്പെട്ടത്. കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭർത്താവ് ഷുക്രു കൊലപാതകത്തിന് ശേഷം തൂങ്ങി മരിച്ചു. ഷുക്രു ഓഡീഷ സ്വദേശിയാണ്. ലിജ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ വച്ച് പുലർച്ചെ ആണ് മരിച്ചത്.
വർഷങ്ങളായി ഇവര്‍ വിവാഹിതരായിട്ട്. ഇവര്‍ക്ക് പന്ത്രണ്ടും പത്തും ഏഴും വയസുള്ള മൂന്ന് കുട്ടികളുണ്ട്. കുറച്ച് മാസമായി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് ലിജ.

ليست هناك تعليقات
إرسال تعليق