വ്യാപാരി ദമ്പതികളെ കാണാനില്ല! ദമ്പതികൾ നാടുവിട്ടത് മകനെ സ്കൂളിലാക്കിയശേഷം
പയ്യന്നൂര്‍: മാത്തിലിലെ വ്യാപാരിയേയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. മാത്തിലിലും വടശേരിയിലും പ്രവര്‍ത്തിച്ചു വന്നിരുന്ന പെരുമാള്‍ മെറ്റല്‍സിന്റെ ഉടമ വടശേരിയിലെ ഗണേശനേയും ഭാര്യ മല്ലികയേയും ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്നാണ് ബന്ധു പെരിങ്ങോം പോലീസിന് നല്കിയ പരാതി.
ചൊവ്വാഴ്ച രാവിലെ മകനെ സ്കൂളിലാക്കിയശേഷമാണ് ദമ്പതികൾ നാടുവിട്ടത്. മംഗലാപുരത്ത് ചികിത്സക്കായി പോകുന്നുവെന്നാണ് ഇവര്‍ പരിചയക്കാരോട് പറഞ്ഞിരുന്നത്.
എന്നാല്‍, വീട്ടില്‍ കത്തെഴുതി വെച്ചാണ് ഇവര്‍ പോയത്. കത്തിലും അടുപ്പക്കാരായ ചിലര്‍ക്കയച്ച വാട്സാപ്പ് സന്ദേശത്തിലും കടബാധ്യതയുടെ സൂചനകളുണ്ട്. ഈ കത്തുള്പ്പെടെയൊണ് ബന്ധു പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പെരിങ്ങോം പോലീസ് അന്വേഷണമാരംഭിച്ചു.

ليست هناك تعليقات
إرسال تعليق