Header Ads

  • Breaking News

    ഹൈക്കോടതി അവധിക്കാല സിറ്റിങ്



    തിരുവനന്തപുരം: ഓണാവധി പ്രമാണിച്ച് സെപ്തംബർ അഞ്ചു മുതൽ 13 വരെ കേരള ഹൈക്കോടതി അവധിയായിരിക്കും. സെപ്തംബർ ആറ്, 13 തീയതികളിൽ അവധിക്കാല സിറ്റിങ് ഉണ്ടായിരിക്കും.

    സെപ്തംബർ ആറിന് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് എൻ നഗരേഷ്, ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ, ജസ്റ്റിസ് വിജു ഏബ്രഹാം, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരെയും 13 ന് ജസ്റ്റിസ് മുരളി പുരുഷോത്തമൻ, ജസ്റ്റിസ് കൗസർ ഇടപ്പഗത്ത്, ജസ്റ്റിസ് സി ജയചന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരെയും സിറ്റിങ്ങിനുള്ള അവധിക്കാല ജഡ്ജിമാരായി ചീഫ് ജസ്റ്റിസ് നോമിനേറ്റ് ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad