Header Ads

  • Breaking News

    പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു; രണ്ടു പേരെ കാണാതായി

    ആലപ്പുഴ: പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. രണ്ടു പേരെ കാണാതായി. ചെന്നിത്തല സ്വദേശി ആദിദേവ് (17 ) ആണ് മരിച്ചത്. കാണാതായ രാജേഷ്, വിജീഷ് തുടങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

    ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. മാവേലിക്കര വലിയപെരുമ്പുഴ കടവിലായിരുന്നു സംഭവം. പള്ളിയോടത്തില്‍ ആളുകള്‍ കൂടുതല്‍ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 65 പേര്‍ക്കാണ് പള്ളിയോടത്തില്‍ കയറാന്‍ അനുമതിയുണ്ടായിരുന്നുള്ളു എന്നാല്‍ ഇതില്‍ കൂടുതല്‍ ആള്‍ക്കാര്‍ പള്ളിയോടത്തില്‍ കയറിയിരുന്നു.

    വള്ളം മറിഞ്ഞ് ഉടന്‍ തന്നെ ആദിത്യനെ കാണാതായി എന്ന വിവരം സ്ഥിരീകരിച്ചിരുന്നു. സ്‌കൂബാ ടീമും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ പള്ളിയോടത്തിന് അമ്പത് മീറ്റര്‍ ദൂരെ മാറി ആദിത്യന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad