Header Ads

  • Breaking News

    കണ്ണൂരിൽ ഓണാഘോഷത്തിന് രൂപമാറ്റം വരുത്തിയ ബൈക്കുകളും കാറുകളുമായെത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍



    കണ്ണൂര്‍: ഓണാഘോഷത്തിന് രൂപമാറ്റം വരുത്തിയ ബൈക്കുകളും കാറുകളുമായെത്തിയവര്‍ പൊലീസ് പിടിയിലായി. ഇവരെ വിവിധ വിദ്യാലയങ്ങളുടെ പരിസരത്തു നിന്നാണ് പിടികൂടിയത്. ആഡംബര വാഹനങ്ങളുള്‍പ്പെടെ അഞ്ചു വാഹനങ്ങളാണ് തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാകുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികള്‍ ചുറ്റിക്കറങ്ങുന്നതു കണ്ടായിരുന്നു പൊലീസിന്റെ ഇടപെടല്‍. തളിപ്പറമ്പ് ആര്‍ടിഒ പരിശോധിച്ച ശേഷം ഉടമകളില്‍ നിന്ന് പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു. m

    ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതുനിരത്തുകളിലോ വാഹനങ്ങളില്‍ രൂപം മാറ്റം വരുത്തി ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രൂപമാറ്റം വരുത്തുന്നതിന് പുറമേ അമിത ശബ്ദ വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചോ, വാഹന നിയമങ്ങള്‍, ചട്ടങ്ങള്‍, റോഡ് റെഗുലേഷനുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതായും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad