Header Ads

  • Breaking News

    കോടിയേരി ബാലകൃഷ്ണന്റെ നില അതീവ ഗുരുതരമായി തുടരുന്നു



    സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പാന്‍ക്രിയാസ് കാന്‍സര്‍ രോഗബാധിതനായ അദ്ദേഹത്തിന്റെ അസുഖം മൂര്‍ച്ഛിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബന്ധുക്കളും പാര്‍ടി നേതാക്കളും സ്ഥലത്തുണ്ട്. അടിയന്തിര സാഹചര്യം പരിഗണിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി ആശുപത്രിയില്‍ കോടിയേരി ബാലകൃഷ്‌ണനെ സന്ദര്‍ശിച്ചു. ആശുപത്രി അധികൃതരുമായി രോഗ വിവരങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad