Header Ads

  • Breaking News

    ഓണനാളുകളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്



    സംസ്ഥാനത്ത് ഓണനാളുകളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നും നാളെയും (ഞായർ, തിങ്കൾ) വ്യാപക മഴയുണ്ടാകില്ല. രണ്ട് ദിവസവും ഏതാനും ജില്ലകളില്‍ മാത്രമാണ് മഴ ജാഗ്രത നിര്‍ദ്ദേശമുള്ളത്. ഉത്രാട ദിനം മുതല്‍ മഴ കനത്തേക്കാനാണ് സാധ്യത. ഉത്രാട ദിനമായ ഏഴാം തീയതി സംസ്ഥാനത്തെ 12 ജില്ലകളില്‍ മഴ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. 

    മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

    കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
    കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad