Header Ads

  • Breaking News

    രാഹുല്‍ അദ്ധ്യക്ഷനാകണം, ശശി തരൂര്‍ മത്സരിക്കും എന്നുള്ളത് സാങ്കല്‍പ്പികം മാത്രം: വി.ഡി സതീശന്‍






    രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിനായി രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി നിര്‍ബന്ധിക്കും. ഫാഷിസ്റ്റ് വിരുദ്ധതയില്‍ സന്ധി ചെയ്യാത്ത നേതാവാണ് രാഹുല്‍. രാഹുല്‍ ഇല്ലെങ്കില്‍ അപ്പോള്‍ മാത്രം മറിച്ചുള്ള തീരുമാനം. ശശി തരൂര്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും എന്നുള്ളത് സാങ്കല്‍പ്പികം മാത്രമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

    രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അല്ല ഭാരത് ജോഡോ യാത്ര. ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമം നടക്കുകയാണ്. അത് തടയാനാണ് രാഹുലിന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

    രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്നലെ കന്യാകുമാരിയില്‍ തുടക്കം കുറിച്ചു. പ്രാര്‍ത്ഥനായോഗത്തിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനില്‍ നിന്നും രാഹുല്‍ ഗാന്ധി പതാക ഏറ്റുവാങ്ങിയതോടെയാണ് നൂറ്റിയമ്പത് ദിവസം നീളുന്ന യാത്രക്ക് തുടക്കമായത്.

    150 ദിവസങ്ങള്‍ക്കൊടുവില്‍ 12 സംസ്ഥാനങ്ങളിലൂടെ രാജ്യത്തെ 22 നഗരങ്ങളിലൂടെ കടന്ന് പോകുന്ന പദയാത്ര 3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 ന് കശ്മീരില്‍ സമാപിക്കും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad