കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ആശ്രയ പദ്ധതി മെമ്പർഷിപ്പ് വിതരണം ഉദ്‌ഘാടനം ചെയ്തു
ഇരിട്ടി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ സമിതി അംഗങ്ങൾക്കുള്ള കുടുംബ സഹായ പദ്ധതിയായ ആശ്രയയുടെ മെമ്പർഷിപ്പ് വിതരണം ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ മുതിർന്ന നേതാവ് കുഞ്ഞിമൂസ ഹാജി മെമ്പർഷിപ്പിൽ വിതരണം ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് റജി തോമസ് അദ്ധ്യക്ഷനായി. നേതാക്കളായ ആർ.കെ. മോഹൻദാസ്, കെ. അബ്ദുൽ നാസർ, എം.ജെ. ജോണി, അറഫ മുസ്തഫ, മുരളീധരൻ മെട്രോ, എന്നിവർ സംസാരിച്ചു. സിക്രട്ടറി കെ. അബ്ദുൾ റഹിമാൻ സ്വാഗതവും ട്രഷറർ എൻ.കെ. സജിൻ നന്ദിയും പറഞ്ഞു.

ليست هناك تعليقات
إرسال تعليق