ഒന്നിലധികം ഇസിം, 5ജി, മികച്ച ഡിസ്പ്ലേ, ഐഫോൺ 14 സീരീസ് പുറത്തിറങ്ങി
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഐഫോൺ 14 സീരീസ് പുറത്തിറങ്ങി. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് അവതരിപ്പിച്ചത്. ഐഫോൺ 14 സീരീസിനൊപ്പം ആപ്പിള്‍ വാച്ച് 8 സീരീസ്, എയർപോഡ്സ് പ്രോ2 എന്നിവയും അവതരിപ്പിച്ചു. ആപ്പിൾ ഇവന്റിൽ അവതരിപ്പിച്ചത് എന്തൊക്കെ? 5ജി ലോകത്തേക്ക് കടക്കുന്ന ഫോണിൽ അതിശയിപ്പിക്കുന്നത് എന്തൊക്കെ വിശദമായ റിപ്പോർട്ട് വായിക്കാം.
ഐഫോൺ 14 സീരീസ്
5ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി. ഇ-സിം ഉപയോഗിക്കാനുള്ള സൗകര്യം. ഒരു ഡിവൈസിൽ തന്നെ ഒന്നിലധികം ഇ–സിമ്മുകൾ ഉപയോഗിക്കാനുള്ള സംവിധാനം എന്നിവ പുതിയ ഐഫോൺ 14 നൽകുന്നു. ഐഫോൺ 14, ഐഫോൺ 14 പ്ലസ് യുഎസ് മോഡലുകളിൽ സിം ട്രേ ഇല്ല. നിങ്ങൾ ഒരു വിദൂര ലൊക്കേഷനിൽ റേഞ്ചിന് പുറത്തായിരിക്കുമ്പോൾ പോലും സഹായം ലഭിക്കുന്നതിന് ആപ്പിൾ പുതിയ എമർജൻസി ഫീച്ചറും ചേർത്തിട്ടുണ്ട്. അടിയന്തര സേവനങ്ങൾക്കായി ഒരു സാറ്റ്‌ലൈറ്റിലേക്ക് കണക്റ്റു ചെയ്യാൻ പുതിയ എമർജൻസി എസ്ഒഎസ് സഹായിക്കും. സാറ്റ്‌ലൈറ്റ് റിസപ്ഷനിലൂടെ അടിയന്തര പ്രതികരണവും ലഭിക്കും.
ليست هناك تعليقات
إرسال تعليق