പാർക്കിൽ കളിക്കുന്നതിനിടെ വളർത്തുനായ ആക്രമണം; പിറ്റ് ബുൾ കടിയേറ്റ 11 കാരന്റെ മുഖത്ത് 200 ഓളം തുന്നൽ
വീടിനടുത്തുള്ള പാർക്കിൽ കളിക്കുന്നതിനിടെ 11 കാരന് നേരെ വളർത്തുനായയുടെ ആക്രമണം. പിറ്റ് ബുൾ ആക്രമണത്തിൽ പരുക്കേറ്റ കുട്ടിയുടെ മുഖത്തിന് 200 ഓളം തുന്നലുകൾ വേണ്ടിവന്നു. ഡൽഹി ഗാസിയാബാദിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.ഉടമയായ പെൺകുട്ടിക്കൊപ്പം പാർക്കിൽ എത്തിയ നായ പെട്ടന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നായ കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്നത് കാണാം. കുട്ടിയുടെ മുകളിലേക്ക് ചാടി വീണ പിറ്റ് ബുൾ മുഖത്ത് കടിച്ചു. മറ്റൊരാൾ ഓടിയെത്തി നായയുടെ പിടിയിൽ നിന്ന് കുട്ടിയെ രക്ഷിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.എന്നാൽ അപ്പോഴേക്കും കുട്ടിയുടെ മുഖത്തെ ഒരു ഭാഗം നായ കടിച്ചെടുത്തിരുന്നു. ഉടൻ 11 കാരനെ ആശുപത്രിയിൽ എത്തിച്ചു. സെപ്തംബർ 3 ന് നടന്ന ആക്രമണത്തിൽ കുട്ടിയുടെ കുടുംബവും പ്രദേശവാസികളും ശക്തമായി പ്രതിഷേധിച്ചു. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ മൃഗത്തെ വളർത്തിയ നായയുടെ ഉടമയിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കി.


ليست هناك تعليقات
إرسال تعليق