നിരവധി ക്രിമിനൽ കേസിലെ പ്രതിക്കെതിരെ KAPPA ചുമത്തി
കണ്ണൂർ : വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആളെ KAPPA 2007 നിയമ പ്രകാരം അറസ്റ്റ് ചെയ്തു.സാജിദ് കെ. പി,S/O മൊയ്‌ദീൻ,വയസ്സ് 29, എന്നയാളെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ പാപ്പിനിശ്ശേരി സ്വദേശിയാണ്.വളപട്ടണം, മയ്യിൽ, കണ്ണൂർ സിറ്റി എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കണ്ണൂർ സിറ്റി പോലീസ് മേധാവി ശ്രീ ഇളങ്കോ ആർ ഐ.പി.സ് ന്റെ നിർദേശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലുമാണ് നടപടി.അറസ്റ്റ്ചെയ്തതിന് ശേഷം ഇയാളെ ബഹു :കോടതിമുൻപാകെ ഹാജരാക്കി പിന്നീട് റിമാൻഡ് ചെയ്തു.

ليست هناك تعليقات
إرسال تعليق