Header Ads

  • Breaking News

    കണ്ണൂർ ചൊവ്വ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; അപകട കാരണം അമിതവേഗത പോലീസ്





    കണ്ണൂർ: സ്വാതന്ത്ര്യദിനത്തിൽ നാടിനെ ദുഃഖത്തിലാഴ്ത്തി രണ്ട് യുവാക്കളുടെ ദാരുണാന്ത്യം. കണ്ണൂർ ചാലക്കുന്ന് ചൊവ്വ ബൈപ്പാസിൽ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാക്കൾ മരണപ്പെട്ടത്. കിഴുത്തള്ളിയിലെ അദ്വൈത് (19), ഇരിട്ടി മാടത്തിയിലെ ഹാരിസ് (46) എന്നിവരാണ് മരിച്ചത്.
    ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ച് അദ്വൈതും ഹാരിസും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇരുവരേയും ഉടനെ ചാല മിംമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    കണ്ണൂർ ഭാഗത്തേക്ക് വൺവേ തെറ്റിച്ച് കയറിയ ബൈക്കും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളും റോഡിന് പുറത്തുള്ള ചതുപ്പിലേക്ക് തെറിച്ചു വീണു. അമിതവേഗതയാണ് അപകട കാരണമെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.

    നേരത്തെയും ചാല ബൈപ്പാസ് റോഡിൽ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരായ നിരവധിയാളുകൾക്ക് ഇവിടെ നിന്നും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad