Header Ads

  • Breaking News

    മേൽക്കൂരയില്ല, ദുർഗന്ധം സഹിക്കണം; തളിപ്പറമ്പിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം...


     


    മേൽക്കൂരയും ടൈലുകളും നശിച്ച് ദുരിത കേന്ദ്രമായി മാറിയ തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാർ കൈയ്യൊഴിയുന്നു.

    ബസ് സ്റ്റാൻഡിലെ മൂത്രപ്പുരക്ക് എതിർവശത്ത് റോട്ടറി ക്ലബ് നിർമ്മിച്ചു കൈമാറിയ കാത്തിരിപ്പു കേന്ദ്രത്തിൻ്റെ ഫൈബർ മേൽക്കൂരയാണ് കാലപ്പഴക്കം കൊണ്ടും കനത്ത മഴയിലും നശിച്ചത്.

    ശക്തമായ മഴ പെയ്താൽ യാത്രക്കാർക്ക് കയറി നിൽക്കാൻ പറ്റാത്ത നിലയിലാണ് കാത്തിരിപ്പു കേന്ദ്രം ഉള്ളത്.

    പരിയാരം, പയ്യന്നൂർ, കാസർകോട് ഭാഗത്തേക്കുള്ള നിരവധി വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ ഉപയോഗിക്കുന്ന കാത്തിരിപ്പു കേന്ദ്രത്തിൻ്റെ ടൈലുകൾ മിക്കതും ഇളകിയിരിക്കുകയാണ്.

    സെപ്റ്റിക്ക് ടാങ്കിന് മുകളിൽ നിർമ്മിച്ചിരിക്കുന്നതിനാൽ പലപ്പോഴും മൂക്ക് പൊത്താതെ ഇരിക്കാൻ പറ്റാറിലെന്നാണ് യാത്രക്കാർ പറയുന്നത്.

    നഗരസഭാ അധികൃതർ ഇടപെട്ട് പുതിയ മേൽക്കൂരയും ടൈലുകളും സ്ഥാപിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗ യോഗ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad