നാമജപ യജ്ഞം നടത്തി
ഇരിട്ടി: ഹിന്ദു ഐക്യവേദി ക്വിറ്റിന്ത്യാ ദിനത്തിൽ 'സർക്കാർ ക്വിറ്റ് ടെമ്പിൾ' എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലുടനീളം ദേവസ്വം ക്ഷേത്രങ്ങൾക്ക് മുന്നിൽ നടത്തുന്ന നാമജപ യജ്ഞത്തിന്റെ ഭാഗമായി കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിന് മുന്നിൽ നാമജപ യജ്ഞം നടത്തി. ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് പ്രദീപ് ശ്രീലകം ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി താലൂക്ക് വൈസ് പ്രസിഡന്റ് ധനേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി സി.ഒ. മനേഷ് , പി.എസ്. മോഹനൻ കൊട്ടിയൂർ എന്നിവർ സംസാരിച്ചു. രാജൻ കൊട്ടിയൂർ സ്വാഗതവും ദേവകി എടമന നന്ദിയും പറഞ്ഞു.

ليست هناك تعليقات
إرسال تعليق