Header Ads

  • Breaking News

    വീണ്ടും കനത്ത മഴ വരുന്നു; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്




    സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കു സാധ്യത പ്രവചിച്ച് കാലാവസ്ഥ വകുപ്പ്. ഇതേതുടര്‍ന്ന് എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

    തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തമിഴ്‌നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നതുമാണ് മഴയ്ക്ക് കാരണം. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തി. 55 കി.മീ. വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

    ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, ഷോളയാര്‍, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മാട്ടുപ്പെട്ടി, ആനയിറങ്കല്‍, പെരിങ്ങല്‍ക്കുത്ത് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കിയിലും കുറ്റ്യാടിയിലും ബ്ലൂ അലര്‍ട്ടുമാണ്.

    മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് രാവിലെ 9നു തുറന്നു. മലമ്പുഴ ഡാമിന്റെ താഴ്ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad