Header Ads

  • Breaking News

    കെഎസ്ആര്‍ടിസി പ്രതിസന്ധി; യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി





    കെഎസ്ആര്‍ടിസിയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂണിയനുകളുടെ യോഗം വിളിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 17നാണ് യോഗം. തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും യോഗത്തില്‍ പങ്കെടുക്കും. ശമ്പള വിതരണം അടക്കമുള്ള പ്രതിസന്ധികളെ കുറിച്ചാണ് ചര്‍ച്ച ചെയ്യുക.

    അതേസമയം ജൂലൈ മാസത്തെ ശമ്പള വിതരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആഗസ്റ്റ് 10 കഴിഞ്ഞിട്ടും ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ വൈകുന്നതില്‍ കെഎസ്ആര്‍ടിസി സിഎംഡിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

    ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ തുക ഇതുവരെ അക്കൗണ്ടില്‍ എത്തിയില്ല. നടപടിക്രമങ്ങള്‍ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. തുക അനുവദിച്ചതിനെ തുടര്‍ന്ന് സ്വകാര്യപമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്നത് കെഎസ്ആര്‍ടിസി നിര്‍ത്തി.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad