Header Ads

  • Breaking News

    പതിവ് മുടക്കിയില്ല; എട്ടാം വർഷവും ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ജെസ്‌ന ഗുരുവായൂരെത്തി





    ഈ വർഷവും പതിവ് മുടക്കിയില്ല. ഉണ്ണിക്കണ്ണന്റെ ജന്മദിനത്തിൽ താൻ വരച്ച ചിത്രവുമായി ജെസ്‌ന ഗുരുവായൂരെത്തി. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണി ദിനത്തിലാണ് ജെസ്‌ന കൃഷ്ണന്റെ ചിത്രവുമായി ജെസ്‌ന എത്തിയത്. 
    ‘ഈ വർഷവും വന്നു. എല്ലാ വർഷവും എത്താൻ കഴിയുന്നതിൽ സന്തോഷമുണ്ട്. വെണ്ണക്കണ്ണനേയാണ് എല്ലാ തവണയും വരയ്ക്കാറ്. ഇത്തവണയും വെണ്ണക്കണനെ തന്നെയാണ് വരച്ചത്’- ഏറെ സന്തോഷത്തോടെ ജെസ്‌ന പറഞ്ഞു. വിഷുവിനും ജെസ്‌ന താൻ വരച്ച കണ്ണന്റെ ചിത്രവുമായി ഗുരുവായൂരിലെ ഭഗവാനെ കാണാനായി എത്തിയിരുന്നു.

    അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ശ്രീകൃഷ്ണന്റെ ഭൂമിയിലെ അവതാരപ്പിറവിയുടെ ഓർമ്മയാചാരണമായി ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസമാണ് അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad